രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 143 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സ് ആയിരിക്കെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലണ്ടിനു രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ടിവന്നില്ല. ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (238 പന്തില്‍ 103), രവീന്ദ്ര ജഡേജ (185 പന്തില്‍ പുറത്താകാതെ 107), വാഷിങ്ടണ്‍ സുന്ദര്‍ (206 പന്തില്‍ പുറത്താകാതെ 101) എന്നിവര്‍ സെഞ്ചുറി നേടി. കെ.എല്‍.രാഹുല്‍ 230 പന്തില്‍ 90 റണ്‍സെടുത്തു.
ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സ്: 669/10
ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സ് ലീഡ്
ഇന്ത്യ, രണ്ടാം ഇന്നിങ്‌സ്: 425/4
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുകയാണ്. ഒരു ടെസ്റ്റ് മത്സരമാണ് പരമ്പരയില്‍ ഇനി ശേഷിക്കുന്നത്. അത് ഇന്ത്യ തോറ്റാലോ സമനിലയില്‍ അവസാനിച്ചാലോ പരമ്പര ഇംഗ്ലണ്ടിനു സ്വന്തം.