Thrissur Titans: കേരള ക്രിക്കറ്റ് ലീഗില്‍ നാല് വിക്കറ്റ് ജയവുമായി തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി റിപ്പിള്‍സിനെയാണ് തൃശൂര്‍ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ തൃശൂര്‍ ടൈറ്റന്‍സ് നാല് ബോളും നാല് വിക്കറ്റും ശേഷിക്കെ ലക്ഷ്യം കണ്ടു.