India vs Pakistan: പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കണം, ക്രിക്കറ്റ് മറ്റൊരു വഴിയെ പോകട്ടെ, ഏഷ്യാകപ്പിൽ ഇരു ടീമുകളും തമ്മിൽ കളിക്കട്ടെയെന്ന് ഗാംഗുലി

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (15:18 IST)
ഏഷ്യാകപ്പ് 2025ലെ ഏഷ്യാകപ്പ് ഔദ്യോഗിക ഷെഡ്യൂള്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. പഹല്‍ഗാം ഭീകരാക്രമണവും അതിന് പിന്നാലെയുണ്ടായ ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലജന്‍ഡ്‌സ് ലീഗില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ താരങ്ങള്‍ പ്രഖ്യാപിച്ചത് അടുത്തിടെ വാര്‍ത്തയായി മാറിയിരുന്നു.ഇപ്പോഴിതാ ഏഷ്യാകപ്പില്‍ ഇന്ത്യയെ പാകിസ്ഥാനൊപ്പം ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി.
 
ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഊന്നിപറഞ്ഞ ഗാംഗുലി ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തരുതെന്ന് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 14ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ- പാക് പോരാട്ടം. പഹല്‍ഗാമില്‍ സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് പക്ഷേ അത് കളിയെ തടയാന്‍ നമുക്ക് കഴിയില്ല. തീവ്രവാദം അവസാനിപ്പിക്കണം, കളികള്‍ മുന്നോട്ട് പോകണം. പിടിഐയോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍