ഹിറ്റ്മാൻ വീണ്ടും ഹിറ്റായി, ഏകദിന റാങ്കിംഗിൽ ആദ്യ മൂന്നിൽ തിരിച്ചെത്തി

അഭിറാം മനോഹർ

ബുധന്‍, 12 മാര്‍ച്ച് 2025 (20:37 IST)
ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പ്രകടനമാണ് രോഹിത്തിനെ മുന്നിലെത്തിച്ചത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലാണ് പട്ടികയില്‍ ഒന്നാമത്. പാകിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്താണ്.
 
 ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. പട്ടികയില്‍ കോലി അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ആറാം സ്ഥാനത്തുമാണ്. അയര്‍ലന്‍ഡ് താരം ഹാരി ടെക്റ്റര്‍, ശ്രേയസ് അയ്യര്‍, ചരിത് അസലങ്ക,ഇബ്രാഹിം സദ്രാന്‍ എന്നിവരാണ് 7 മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍