രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ

അഭിറാം മനോഹർ

വ്യാഴം, 6 മാര്‍ച്ച് 2025 (20:05 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ വലിയ ഇന്നിങ്ങ്‌സാണ് രോഹിത് ശര്‍മയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍. ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യയ്ക്ക് ഫൈനലിലും അത്  ആവര്‍ത്തിക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
 നായകനെന്ന നിലയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്ററെന്ന നിലയില്‍ താരത്തിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കിയത്. രോഹിത് ഇന്ത്യയുടെ നായകന്‍ മാത്രമല്ല ഓപ്പണര്‍ കൂടിയാണ്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ അത് വലിയ സ്‌കോറായി മാറ്റാന്‍ സാധിക്കുന്നില്ല. ഫൈനലില്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണായകമാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കണം. രോഹിത് പിടിച്ചുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അനായാസമായി 350ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ 25 ഓവറെങ്കിലും ബാറ്റ് ചെയ്യണമെന്ന ചിന്ത രോഹിത്തിനില്ല. രോഹിത് 25 ഓവറിന് മുകളില്‍ ബാറ്റ് ചെയ്ത് തന്റെ ഇമ്പാക്ട് എന്താണെന്ന് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ഗവാസ്‌കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍