Ind vs Aus : ഞങ്ങൾക്കിത് ജയിച്ചേ തീരു, ത്രോ ചെയ്ത പന്ത് പിടിക്കാതെ വിട്ട് കുൽദീപിനോട് പൊട്ടിത്തെറിച്ച് രോഹിത്തും കോലിയും: വീഡിയോ

അഭിറാം മനോഹർ

ചൊവ്വ, 4 മാര്‍ച്ച് 2025 (19:31 IST)
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും നാവിന്റെ ചൂടറിഞ്ഞ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സിന്റെ 32മത്തെ ഓവറില്‍ കുല്‍ദീപ് പന്തെറിയുമ്പോഴാണ് പതിവില്ലാത്തവിധം കോലിയും രോഹിത്തും ഒരുമിച്ച് പൊട്ടിത്തെറിച്ചത്.
 
 കുല്‍ദീപ് യാദവ് എറിഞ്ഞ പന്ത് സ്‌ക്വയര്‍ ലെഗിലടിച്ച് സ്റ്റീവ് സ്മിത്ത് സിംഗില്‍ എടുത്തു. പിന്നീട് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡര്‍ പന്തെടുത്ത് ബൗളേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞപ്പോള്‍ അനായാസമായി പിടിക്കാമായിരുന്ന ത്രോ കളക്റ്റ് ചെയ്യാനോ തടഞ്ഞിടാനോ കുല്‍ദീപ് ശ്രമിച്ചില്ല. പകരം ബാക്കപ്പ് ചെയ്തിരുന്ന നായകന്‍ രോഹിത്തിന് വിടുകയായിരുന്നു. ഇതോടെയാണ് കുല്‍ദീപിന്റെ മനോഭാവത്തെ ചോദ്യം ചെയ്ത് സീനിയര്‍ താരങ്ങള്‍ ഒരുമിച്ചെത്തിയത്.
 

pic.twitter.com/ui6O3mrs5F

— The European Lad (@TheEuropeanDadd) March 4, 2025
 പിന്നില്‍ ആരെങ്കിലും ബാക്കപ്പുണ്ടോ എന്ന് നോക്കാതെയായിരുന്നു കുല്‍ദീപ് പന്ത് ഒഴിവാക്കിവിട്ടത്. ഇതോടെ ബൗണ്ടറി ലൈനില്‍ നിന്ന കോലി ഉറക്കെ ചീത്തവിളിക്കുകയും രോഹിത് ശര്‍മ രൂക്ഷമായി പ്രതികരിക്കുകയുമായിരുന്നു. മത്സരത്തില്‍ എട്ടോവര്‍ പന്തെറിഞ്ഞ കുല്‍ദീപ് യാദവിന് ബൗളിങ്ങില്‍ തിളങ്ങാനായിരുന്നില്ല. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും അലക്‌സ് ക്യാരിയുടെയും മികവില്‍ 264 റണ്‍സാണ് നേടിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍