Virat Kohli: ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ ഫീല്‍ഡറായി വിരാട് കോലി

രേണുക വേണു

ചൊവ്വ, 4 മാര്‍ച്ച് 2025 (17:08 IST)
Virat Kohli

Virat Kohli: ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും റെക്കോര്‍ഡുകള്‍ ഭേദിച്ച് വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് കോലി. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് കോലിയുടെ നേട്ടം. 
 
രവീന്ദ്ര ജഡേജയുടെ ഓവറില്‍ ജോഷ് ഇംഗ്ലിസിന്റെ ക്യാച്ച് സ്വന്തമാക്കിയപ്പോഴാണ് കോലി ഈ റെക്കോര്‍ഡ് കൈവരിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ കോലി ഇന്ത്യക്കായി നേടുന്ന 335-ാം ക്യാച്ചായിരുന്നു ഇത്. 
 
രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 261 ക്യാച്ചെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും 256 ക്യാച്ചെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍