ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. വിക്കറ്റ് കീപ്പിങ്ങില്‍ നിരാശപ്പെടുത്തിയ കെ.എല്‍.രാഹുലിന് പകരം ഇടംകൈയന്‍ ബാറ്റര്‍ റിഷഭ് പന്തിനെ പ്ലേയിങ് ഇലവനില്‍ ഇറക്കുമോ എന്നതില്‍ മാത്രമാണ് സ്ഥിരീകരണം ലഭിക്കേണ്ടത്. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിലും പന്ത് കളിച്ചിട്ടില്ല. ഹര്‍ഷിത് റാണയ്ക്കു പകരം വരുണ്‍ ചക്രവര്‍ത്തി ടീമില്‍ തുടരും.
ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ / റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി