India vs Australia, 5th Test: സിഡ്‌നിയിലും തോറ്റു; എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി കൈവിട്ട് ഇന്ത്യ

രേണുക വേണു

ഞായര്‍, 5 ജനുവരി 2025 (08:48 IST)
India

India vs Australia, 5th Test: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. 162 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 3-1 നു ഓസീസ് സ്വന്തമാക്കി. 
 
സ്‌കോര്‍ കാര്‍ഡ് 
 
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് - 185/10 
 
ഓസ്‌ട്രേലിയ, ഒന്നാം ഇന്നിങ്‌സ് - 181/10 
 
ഇന്ത്യ, രണ്ടാം ഇന്നിങ്‌സ് - 157/10 
 
ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് - 162-4
 
45 പന്തില്‍ 41 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ബ്യു വെബ്സ്റ്റര്‍ (34 പന്തില്‍ 39), ട്രാവിസ് ഹെഡ് (38 പന്തില്‍ 34) എന്നിവര്‍ പുറത്താകാതെ നിന്നു. സാം കോണ്‍സ്റ്റസ് 22 റണ്‍സ് നേടി. 
 
എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി കൈവിടുന്നത്. 2016-17, 2018-19, 2020-21, 2022-23 വര്‍ഷങ്ങളില്‍ ഇന്ത്യയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മുത്തമിട്ടത്. സിഡ്‌നി തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍