പന്തും കരുൺ നായരും പോയതോടെ കളി തോറ്റു, ലോർഡ്സ് പരാജയത്തിൽ കാരണങ്ങൾ നിരത്തി രവി ശാസ്ത്രി

അഭിറാം മനോഹർ

ബുധന്‍, 16 ജൂലൈ 2025 (19:28 IST)
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 22 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ മോശം പ്രകടനവും ഒന്നാം ഇന്നിങ്ങ്‌സിലെ റിഷഭ് പന്തിന്റെ പുറത്താകലുമായിരുന്നു ഇന്ത്യന്‍ പരാജയത്തില്‍ നിര്‍ണായകമായത്. ഇപ്പോഴിതാ ഇന്ത്യന്‍ തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ നിരത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.
 
ദ ഐസിസി റിവ്യൂ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ പരാജയത്തിന്റെ കാരണങ്ങള്‍ രവി ശാസ്ത്രി നിരത്തിയത്. മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയുടെ 2 വിക്കറ്റുകള്‍ വീണതാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. റിഷഭ് പന്തിന്റെയും കരുണ്‍ നായരുടെയും വിക്കറ്റുകള്‍ വീണതാണ് ഇന്ത്യന്‍ സ്‌കോര്‍ 170ല്‍ ഒതുങ്ങാന്‍ കാരണമായതെന്നും മത്സരഫലത്തില്‍ ഈ വിക്കറ്റുകള്‍ വഴിത്തിരിവായെന്നും ശാസ്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍