ലോര്‍ഡ്‌സിലെ തോല്‍വി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

അഭിറാം മനോഹർ

ചൊവ്വ, 15 ജൂലൈ 2025 (17:17 IST)
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. അവസാന സെഷനിലും പൊരുതിയ ഇന്ത്യ മത്സരത്തില്‍ 22 റണ്‍സിനാണ് പരാജയപ്പെട്ടത്. 181 പന്തില്‍ 61 റണ്‍സുമായി രവീന്ദ്ര ജഡേജ അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
 
തോല്‍വിയോടെ ഇന്ത്യയുടെ പോയന്റ് ശതമാനം 33.33 ആയി കുറഞ്ഞു. 3 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ഒരു വിജയം മാത്രമാണുള്ളത്. സീരീസില്‍ 2 മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ട് നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 3 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് 66.67 പോയിന്റ് ശതമാനമുണ്ട്.വെസ്റ്റിന്‍ഡീസിനെതിരായ 3 ടെസ്റ്റ് മത്സരങ്ങളും തൂത്തുവാരിയ ഓസ്‌ട്രേലിയയാണ് 100 പോയന്റ് ശതമാനവുമായി പട്ടികയില്‍ ഒന്നാമതുള്ളത്. 66.67 പോയന്റ് ശതമാനമുള്ള ശ്രീലങ്കയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കയുടെ 2 വിജയങ്ങളും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍