England Players Sledging Nitish Kumar Reddy: 'നീ ആരാണെന്നാ നിന്റെ വിചാരം'; നിതീഷിനെ പ്രകോപിപ്പിച്ച് ഐപിഎല്‍ സഹതാരം, ഒപ്പം കൂടി സ്റ്റോക്‌സും (വീഡിയോ)

രേണുക വേണു

ചൊവ്വ, 15 ജൂലൈ 2025 (09:01 IST)
England Players Sledging Nitish Kumar reddy

England Players Sledging Nitish Kumar Reddy: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങളുടെ സ്ലെഡ്ജിങ് ആക്രമണത്തിനു ഇരയായി ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇംഗ്ലണ്ട് താരങ്ങള്‍ നിതീഷിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. 
 
നിതീഷ് കുമാര്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കാണ് സ്ലെഡ്ജിങ്ങിനു തുടക്കമിട്ടത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദില്‍ നിതീഷിന്റെ സഹതാരം കൂടിയാണ് ബ്രൂക്ക്. 
 
' നീ ആരാണെന്നാണ് നിന്റെ വിചാരം? നമ്മള്‍ സണ്‍റൈസേഴ്‌സില്‍ ഒന്നിച്ചായിരുന്ന സമയം ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത് നീ ഒന്നും മിണ്ടിയിരുന്നില്ല. എല്ലാ റണ്‍സും ജഡേജ എടുക്കേണ്ട അവസ്ഥയാണല്ലോ. ഇത് ഐപിഎല്‍ അല്ല,' ബ്രൂക്ക് റെഡ്ഡിയോടു പറഞ്ഞു. 

Stokes saying u want to play a stroke?? NKR saying no pic.twitter.com/iWRXVTqCno

— DB (@notsofineshyt_) July 14, 2025
'നിനക്ക് ആക്രമിച്ചു കളിക്കാന്‍ തോന്നുന്നില്ലേ?' എന്നാണ് ബെന്‍ സ്റ്റോക്‌സ് നിതീഷിനോടു ചോദിച്ചത്. സ്റ്റോക്‌സ് എറിഞ്ഞ പന്ത് റെഡ്ഡി പ്രതിരോധിച്ചതോടെയാണ് താരത്തെ പ്രകോപിപ്പിച്ച് മോശം ഷോട്ടിലൂടെ വിക്കറ്റ് സ്വന്തമാക്കാനുള്ള സ്റ്റോക്‌സിന്റെ ശ്രമം. 

pic.twitter.com/NymGnZ6dz0

— BavumaTheKing Temba (@bavumathek83578) July 14, 2025
53 പന്തുകള്‍ നേരിട്ട നിതീഷ് 13 റണ്‍സുമായി പുറത്താകുകയും ചെയ്തു. ക്രിസ് വോക്‌സിന്റെ പന്തില്‍ ജാമി സ്മിത്തിനു ക്യാച്ച് നല്‍കിയാണ് നിതീഷിന്റെ മടക്കം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍