India vs England, 4th Test: കരുണ്‍ നായര്‍ പുറത്തേക്ക്; നാലാം ടെസ്റ്റില്‍ ഒരു മാറ്റത്തിനു സാധ്യത

രേണുക വേണു

ബുധന്‍, 16 ജൂലൈ 2025 (08:55 IST)
India vs England test Series

India vs England, 4th Test: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ജൂലൈ 23 മുതല്‍. മാഞ്ചസ്റ്ററിലെ എമിറേറ്റ്‌സ് ഓള്‍ഡ് ട്രഫോര്‍ഡാണ് മത്സരവേദി. 
 
മൂന്നാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ട്രഫോര്‍ഡില്‍ ഇറങ്ങുക. മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കരുണ്‍ നായര്‍ ബെഞ്ചിലിരിക്കും. പകരം സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനില്‍ എത്തും. വേറെ മാറ്റങ്ങളൊന്നും പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. 
 
സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് 
 
ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്സുകളില്‍ നിന്ന് 21.83 ശരാശരിയില്‍ കരുണ്‍ നായര്‍ നേടിയിരിക്കുന്നത് വെറും 131 റണ്‍സ് മാത്രം. ലോര്‍ഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ നേടിയ 40 റണ്‍സാണ് ഈ പരമ്പരയിലെ കരുണ്‍ നായരുടെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ്ങിനു കൂടുതല്‍ അനുകൂല സാഹചര്യം ഉണ്ടായിരുന്ന എഡ്ജ്ബാസ്റ്റണില്‍ ആകട്ടെ 31, 26 എന്നിങ്ങനെയാണ് കരുണ്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ അഞ്ചാമനായി ബാറ്റ് ചെയ്യാനെത്തിയ കരുണ്‍ നായര്‍ 0, 20 എന്നീ സ്‌കോറുകള്‍ നേടിയാണ് പുറത്തായത്. ഇതേ തുടര്‍ന്ന് അടുത്ത രണ്ട് ടെസ്റ്റുകളിലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി കരുണിന് മൂന്നാം സ്ഥാനം നല്‍കിയാണ് ഇന്ത്യ പരീക്ഷണം നടത്തിയത്. എന്നാല്‍ അവിടെയും കരുണ്‍ പരാജയമായി. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍