Karun Nair: ഒരു അവസരം കൂടി ലഭിക്കും; കരുണ്‍ നായരുടെ പ്രകടനത്തില്‍ പരിശീലകനു അതൃപ്തി, ലോര്‍ഡ്‌സിനു ശേഷം തീരുമാനം

രേണുക വേണു

തിങ്കള്‍, 7 ജൂലൈ 2025 (13:32 IST)
Karun Nair

Karun Nair: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ജൂലൈ 10 നു ലോര്‍ഡ്‌സില്‍ ആരംഭിക്കും. പേസര്‍ ജസ്പ്രിത് ബുംറ ടീമില്‍ തിരിച്ചെത്തുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു പുറത്തിരിക്കേണ്ടിവരും. ഈയൊരു മാറ്റം മാത്രമായിരിക്കും ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക. 
 
അതേസമയം കരുണ്‍ നായരുടെ മോശം പ്രകടനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനു അതൃപ്തിയുണ്ട്. എന്നാല്‍ ലോര്‍ഡ്‌സില്‍ കൂടി കരുണ്‍ നായര്‍ക്കു അവസരം ലഭിക്കാനാണ് സാധ്യത. മൂന്നാം ടെസ്റ്റിലും പരാജയമായാല്‍ പിന്നീടൊരു തിരിച്ചുവരവ് കരുണിന് അസാധ്യമാകും. 
 
പൂജ്യം, 20, 31, 26 എന്നിങ്ങനെയാണ് ഇംഗ്ലണ്ട് പരമ്പരയിലെ നാല് ഇന്നിങ്‌സുകളില്‍ കരുണിന്റെ സ്‌കോര്‍. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 19.25 ശരാശരിയില്‍ 77 റണ്‍സ് മാത്രമാണ് താരത്തിനു നേടാന്‍ സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കൂടി കരുണ്‍ കളിക്കട്ടെയെന്ന നിലപാടിലാണ് ഗൗതം ഗംഭീര്‍. അതിനുശേഷമായിരിക്കും തുടര്‍ന്നു കളിപ്പിക്കണമോയെന്ന തീരുമാനമെടുക്കുക. 
 
കരുണ്‍ പുറത്തിരിക്കേണ്ടി വന്നാല്‍ സായ് സുദര്‍ശനോ അഭിമന്യു ഈശ്വരനോ പ്ലേയിങ് ഇലവനിലേക്കു വഴിതുറക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍