K L Rahul:ഇംഗ്ലണ്ടിൽ മാത്രം 1000 റൺസ്, റെക്കോർഡ് നേട്ടവുമായി ക്ലാസിക് രാഹുൽ

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (17:59 IST)
ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരമായ കെ എല്‍ രാഹുല്‍. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 25 റണ്‍സ് പൂര്‍ത്തിയാക്കവെയാണ് രാഹുലിനെ തേടി പുതിയ നേട്ടമെത്തിയത്. 30 ഇന്നിങ്ങ്‌സില്‍ നിന്നും 1575 റണ്‍സ് ഇംഗ്ലണ്ടില്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 23 ഇന്നിങ്ങ്‌സില്‍ നിന്നും 1367 റണ്‍സുമായി രാഹുല്‍ ദ്രാവിഡും 28 ഇന്നിങ്ങ്‌സില്‍ നിന്നും 1152 റണ്‍സുമായി സുനില്‍ ഗവാസ്‌കറും മൂന്നാം സ്ഥാനത്തുണ്ട്.
 
33 ഇന്നിങ്ങ്‌സുകളില്‍ നിന്നും 1096 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലിയാണ് ലിസ്റ്റില്‍ നാലാമത്. അതേസമയം കെ എല്‍ രാഹുലിനെ കൂടാതെ റിഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ തന്നെ ഇതേ നേട്ടം സ്വന്തമാക്കാന്‍ അവസരമുണ്ട്. റിഷഭ് പന്ത് 23 ഇന്നിങ്ങ്‌സില്‍ നിന്നും 981 റണ്‍സും രവീന്ദ്ര ജഡേജ 29 ഇന്നിങ്ങ്‌സുകളില്‍ നിന്നും 969 റണ്‍സുമാണ് ഇംഗ്ലണ്ടില്‍ നേടിയിട്ടുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍