ഓണ്‍ലി ഫാന്‍സിന്റെ ലോഗോയുള്ള ബാറ്റുമായി കളിക്കണം, ഇംഗ്ലണ്ട് താരത്തിന്റെ ആവശ്യം നിരസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

അഭിറാം മനോഹർ

ബുധന്‍, 13 ഓഗസ്റ്റ് 2025 (19:25 IST)
Tymal Mills
പോണ്‍ വെബ്‌സൈറ്റായ ഓണ്‍ലി ഫാന്‍സില്‍ അംഗമായതിന് പിന്നാലെ മത്സരത്തിനിടയില്‍ ഓണ്‍ലി ഫാന്‍സ് അക്കൗണ്ടിന്റെ ലോഗോ പതിച്ച ബാറ്റ് ഉപയോഗിച്ച് കളിക്കാന്‍ അനുവദിക്കണമെന്നുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് താരം ടൈല്‍ മില്‍സിന്റെ ആവശ്യം നിരസിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദ ഹണ്ട്രഡില്‍ കളിക്കാനാണ് ലോഗോ പതിച്ച ബാറ്റ് ഉപയോഗിക്കാന്‍ മില്‍സ് അനുവാദം ചോദിച്ചത്.
 
 ഓണ്‍ലി ഫാന്‍സ് പോണ്‍ വെബ്‌സൈറ്റായാണ് അറിയപ്പെടുന്നതെങ്കിലും തന്റെ അക്കൗണ്ടില്‍ അത്തരം ഉള്ളടക്കമുണ്ടാവില്ലെന്ന് ടൈല്‍ മില്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനായി 16 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ടൈല്‍ മില്‍സ്. 2022ല്‍ ലോകകപ്പ് നേടിയ റ്റീമിലും മില്‍സ് അംഗമായിരുന്നു. ഓണ്‍ലി ഫാന്‍സില്‍ അംഗമാകുന്ന ആദ്യത്തെ ക്രിക്കറ്റ് താരമാണ് ടൈല്‍ മില്‍സ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഓണ്‍ലി ഫാന്‍സില്‍ ചേരാനുള്ള തന്റെ തീരുമാനം പരസ്യമാക്കിയത്. അതേസമയം തന്റെ അക്കൗണ്ടില്‍ അശ്ലീല ഉള്ളടക്കം ഉണ്ടാവില്ലെന്നും മില്‍സ് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍