Shubman Gill Runout: ഇല്ലാത്ത റണ്ണിനോടി, വിക്കറ്റ് വലിച്ചെറിഞ്ഞ് ശുഭ്മാൻ ഗിൽ, താരത്തിനെതിരെ രൂക്ഷവിമർശനം
ഗസ് ആറ്റ്കിന്‍സന്റെ പന്ത് തട്ടിയിട്ട് അനാവശ്യമായ സിംഗിളിന് ശ്രമിച്ചാണ് ഗില്‍ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.ആറ്റ്കിന്‍സന്റെ പന്ത് തട്ടിയിട്ട ശേഷം ഗില്‍ റണ്ണിനായി ശ്രമിക്കുകയായിരുന്നു. ഒരു റണ്‍സ് സ്വന്തമാക്കാനുള്ള സാധ്യതയില്ലാഞ്ഞിട്ടും പന്ത് തടുത്തിട്ടപാടെ ഗില്‍ പിച്ചിന് നടുവരെ ഓടിയെത്തി. തിരികെ ക്രീസിലെത്താനുള്ള സമയമെടുക്കുമെന്ന സാഹചര്യത്തില്‍ അനായാസകരമായി ആറ്റ്കിന്‍സന്‍ ത്രോയിലൂടെ സ്റ്റമ്പ്‌സ് തെറുപ്പിക്കുകയായിരുന്നു.
വലിയ വിമര്‍ശനമാണ് മത്സരത്തിലെ ഗില്ലിന്റെ പുറത്താകലിനെതിരെ പല സീനിയര്‍ താരങ്ങളും ആരാധകരും ഉന്നയിക്കുന്നത്. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന ഗില്‍ മത്സരത്തില്‍ ഇല്ലാത്ത റണ്‍സിനായി ഓടി ഇന്ത്യയുള്ള മേധാവിത്തം നഷ്ടപ്പെടുത്തിയെന്നാണ് ആരാധകര്‍ കുറ്റം പറയുന്നത്. കരുണ്‍ നായര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന സാഹചര്യത്തില്‍ ഗില്‍ ക്രീസില്‍ നിന്നിരുന്നുവെങ്കില്‍ ആദ്യ ദിനം മികച്ച സ്‌കോറിലെത്താമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 64 ഓവറില്‍ 204 റണ്‍സിന് 6 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ. 35 പന്തില്‍ 21 റണ്‍സാണ് മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ നേടിയത്. ആദ്യദിനം അവസാനിക്കുമ്പോള്‍ 98 പന്തില്‍ 52 റണ്‍സുമായി കരുണ്‍ നായരും 45 പന്തില്‍ 19 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.