India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

അഭിറാം മനോഹർ

വ്യാഴം, 31 ജൂലൈ 2025 (15:19 IST)
India vs England
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും നിര്‍ണായകവുമായ ഓവല്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. പച്ചപ്പ് നിറഞ്ഞ ഓവലിലെ പിച്ചില്‍ പരിചയസമ്പന്നനായ ഒരു ബാറ്ററെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലുണ്ടായിരുന്ന ഷാര്‍ദൂല്‍ താക്കൂറിന് പകരം കരുണ്‍ നായരെയാണ് ഓവലില്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറലും ജസ്പ്രീത് ബുമ്രയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
 
നേരത്തെ പരമ്പരയില്‍ കളിച്ച മത്സരങ്ങളിലൊന്നും തന്നെ തിളങ്ങാന്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും കരുണ്‍ നായര്‍ക്കുമായിരുന്നില്ല. എന്നാല്‍ അവസാന ടെസ്റ്റില്‍ അര്‍ഷദീപ് സിങ്ങിന് അവസരം നല്‍കാതെ പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം നല്‍കിയതില്‍ ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഇംഗ്ലണ്ടിലെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ വിദേശത്ത് കളിച്ചിട്ടുള്ള പരിചയമാണ് കരുണ്‍ നായര്‍ക്ക് തുണയായത്. അതേസമയം സായ് സുദര്‍ശന്‍ കൂടി ഭാഗമായ ടീമില്‍ കരുണിന്റെ ബാറ്റിംഗ് പൊസിഷന്‍ എന്തെന്ന് വ്യക്തമല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍