Sanju Samson: സഞ്ജു സാംസണ്‍ കെസിഎല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല

രേണുക വേണു

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (16:55 IST)
Sanju Samson: മലയാളി താരം സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഏഷ്യാ കപ്പിനായി യുഎഇയിലേക്കു പോകുകയാണ്. ഇക്കാരണത്താല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉപനായകസ്ഥാനം ഒഴിയും. 
 
കെസിഎല്ലില്‍ സഞ്ജുവിന്റെ കൊച്ചി ടീം സെമി ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു ഇനി ഉണ്ടാകില്ല. സഞ്ജുവിന്റെ അഭാവത്തില്‍ മുഹമ്മദ് ഷാനുവാണ് കൊച്ചിയുടെ പുതിയ വൈസ് ക്യാപ്റ്റന്‍.
 
ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ആറിലും വിജയിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സെമി ഉറപ്പിച്ചത്. 12 പോയിന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് കൊച്ചി. സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണ്‍ ആണ് കൊച്ചിയുടെ നായകന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍