India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി

അഭിറാം മനോഹർ

വ്യാഴം, 31 ജൂലൈ 2025 (21:04 IST)
Ind Vs Eng
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. മഴ ഇടയ്ക്കിടെ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 29 ഓവറില്‍ 85 റണ്‍സിന് 3 വിക്കറ്റ് നഷ്ടമായ നിലയിലാണ്. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍(2), കെ എല്‍ രാഹുല്‍(14), നായകന്‍ ശുഭ്മാന്‍ ഗില്‍(21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
 
പേസിനെ പിന്തുണയ്ക്കുന്ന പച്ച വിരിച്ച് നില്‍ക്കുന്ന ഓവലിലെ പിച്ചില്‍ ഒരു അധിക ബാറ്ററെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുമ്രയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയും ശാര്‍ദൂല്‍ താക്കൂറിന് പകരം കരുണ്‍ നായരുമാണ് ടീമിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരമായി ധ്രുവ് ജുറലും ടീമിലുണ്ട്. 28 റണ്‍സുമായി സായ് സുദര്‍ശനും റണ്‍സൊന്നും നേടാതെ കരുണ്‍ നായരുമാണ് നിലവില്‍ ക്രീസിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍