ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (ഒന്‍പത് പന്തില്‍ രണ്ട്), കെ.എല്‍.രാഹുല്‍ (40 പന്തില്‍ 14) എന്നിവര്‍ അതിവേഗം കൂടാരം കയറി. സായ് സുദര്‍ശന്‍ (108 പന്തില്‍ 38), ശുഭ്മാന്‍ ഗില്‍ (35 പന്തില്‍) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അധികം പിടിച്ചുനില്‍ക്കാനായില്ല. കരുണ്‍ നായരുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 98 പന്തില്‍ ഏഴ് ഫോര്‍ സഹിതം 52 റണ്‍സുമായി കരുണ്‍ പുറത്താകാതെ നില്‍ക്കുന്നു. 45 പന്തില്‍ 19 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് കരുണിനു കൂട്ടായി ക്രീസിലുള്ളത്. രവീന്ദ്ര ജഡേജ (13 പന്തില്‍ ഒന്‍പത്), ധ്രുവ് ജുറല്‍ (40 പന്തില്‍ 19) എന്നിവരെയും ഇന്ത്യക്ക് നഷ്ടമായി.
ബെന്‍ സ്റ്റോക്‌സില്ലാതെയാണ് ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനു ഇറങ്ങിയിരിക്കുന്നത്. പകരം ഒലി പോപ്പാണ് ആതിഥേയരെ നയിക്കുന്നത്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സണ്‍, ജോഷ് ടംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.