അനുഭവ സമ്പത്തും, മത്സര തന്ത്രങ്ങളില്‍ അതിജീവന ശേഷിയുമുള്ള ബൗളര്‍മാരാണ് ഇംഗ്ലണ്ടില്‍ നിര്‍ണായകമാകാറുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള അന്‍ഷുല്‍ ഇന്ത്യയുടെ ബൗളിങ് പ്രതീക്ഷയാണ്. ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യ എ ടീമിലെയും മികച്ച പ്രകടനങ്ങളാണ് അന്‍ഷൂലിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചതെന്ന് അശ്വിന്‍ പറയുന്നു. 2024-25 സീസണില്‍ 11 മത്സരങ്ങളില്‍ നിന്നായി 55 വിക്കറ്റുകളാണ് അന്‍ഷുല്‍ സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തിനെതിരായ 10 വിക്കറ്റ് നേട്ടവും ഇതില്‍പ്പെടുന്നു.
അന്‍ഷുല്‍ കാംബോജ് കളിയുടെ തന്ത്രങ്ങള്‍ മനസിലാക്കുന്ന ഇന്റലിജന്‍സുള്ള പേസറാണ്. കാംബോജ് ഒരു മത്സരത്തിന്റെ പ്ലാനിങ് മനസിലാക്കുകയും അത് പ്രകാരം പന്തെറിയുകയും ചെയ്യുന്നയാളാണ്. പല പേസര്‍മാര്‍ക്കും ഇല്ലാത്തതാണ് ഈ കഴിവ്. കൂടാതെ അവന്റെ റിസ്റ്റ്, സീം പൊസിഷനുകള്‍ മനോഹരമാണ്. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം കാംബോജ് കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ പേസ് നിര അപകടകരമാകും. അശ്വിന്‍ പറയുന്നു.