Ind vs Aus: സഞ്ജു പുറത്ത്, കീപ്പറായി ജിതേഷ്, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യയ്ക്ക് ബൗളിംഗ്
ഓസ്ട്രേലിയക്കെതിരായ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരെഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നാം ടി20യില്‍ 3 മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ടീമില്‍ ഭാഗമായിരുന്ന സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ മൂന്നാം ടി20യില്‍ കളിക്കുന്നില്ല.
സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയാകും ടീമില്‍ കളിക്കുക. മധ്യനിരയിലെ ഫിനിഷിങ് റോളിലാകും ജിതേഷ് ഇറങ്ങുക. കുല്‍ദീപ് യാദവിന് പകരം വാഷിങ്ങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷദീപ് സിങ്ങുമാണ് ടീമില്‍. കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവിനും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.