India vs South Africa, ODI Women World Cup Final: ഇന്ത്യക്ക് തിരിച്ചടി, ടോസ് നഷ്ടം

രേണുക വേണു

ഞായര്‍, 2 നവം‌ബര്‍ 2025 (16:42 IST)
India vs South Africa, ODI Women World Cup 2025: വനിത ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കു ടോസ്. ഇന്ത്യയെ ബാറ്റിങ്ങിനു അയച്ചു. മഴയെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് കളി ആരംഭിക്കാന്‍ പോകുന്നത്. 50 ഓവര്‍ തന്നെയാണ് മത്സരം. 
 
ബാറ്റിങ്ങിനു അനുകൂലമായ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. മാത്രമല്ല മഴയുടെ സാന്നിധ്യം ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു പ്രതികൂലമായി ബാധിച്ചേക്കാം. എങ്കിലും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുന്നത്. 
 
സെമി ഫൈനല്‍ പ്ലേയിങ് ഇലവന്‍ ഇന്ത്യ നിലനിര്‍ത്തി. സ്മൃതി മന്ദാനയ്‌ക്കൊപ്പം ഷഫാലി വെര്‍മ ഓപ്പണ്‍ ചെയ്യും. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: ഷെഫാലി വെര്‍മ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹര്‍മാന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍ 
 
വനിത ഏകദിന ലോകകപ്പിനു ഇന്ന് പുതിയ അവകാശികള്‍ പിറക്കും. ഇതുവരെ ലോകകപ്പ് സ്വന്തമാക്കാത്തവരാണ് ഇന്ത്യ, ദക്ഷിണാഫ്രിക്ക വനിത ടീമുകള്‍. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഏകദിന ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍