Upcoming Matches of India: ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പിനു വേണ്ടിയാണ് ഇനി ഇന്ത്യയുടെ ഒരുക്കും. ഇത്തവണ ഏഷ്യാ കപ്പ് ട്വന്റി 20 ഫോര്‍മാറ്റില്‍ ആയതിനാല്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ക്കു കളിക്കാന്‍ സാധിക്കില്ല.
സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. സെപ്റ്റംബര്‍ 10 നു യുഎഇയ്‌ക്കെതിരെ, സെപ്റ്റംബര്‍ 14 പാക്കിസ്ഥാനെതിരെ, സെപ്റ്റംബര്‍ 19 ഒമാനെതിരെ എന്നിങ്ങനെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം ഒക്ടോബര്‍ രണ്ടിനു ആരംഭിക്കും. രണ്ട് ടെസ്റ്റുകളാണ് ഈ പരമ്പരയിലുള്ളത്. ഒക്ടോബര്‍ രണ്ട് മുതല്‍ അഹമ്മദബാദില്‍ ആദ്യ ടെസ്റ്റ്. ഒക്ടോബര്‍ 10 മുതല്‍ ഡല്‍ഹിയിലാണ് രണ്ടാം ടെസ്റ്റ്. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. റിഷഭ് പന്തും കളിക്കില്ല.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം നവംബര്‍ 14 നു ആരംഭിക്കും. രണ്ട് ടെസ്റ്റുകള്‍, മൂന്ന് ഏകദിനം, അഞ്ച് ട്വന്റി 20 മത്സരങ്ങളും ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കും.