Women's ODI Wordlcup: കണങ്കാലിന് പരിക്കേറ്റ പ്രതിക റാവൽ പുറത്ത്, പകരക്കാരിയായി ഷഫാലി വർമ്മ

അഭിറാം മനോഹർ

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (13:43 IST)
ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തിന് മുന്‍പായി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടൂര്‍ണമെന്റില്‍ വമ്പന്‍ ഫോമിലായിരുന്ന ഓപ്പണിംഗ് താരം പ്രതിക റാവല്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. നവി മുംബൈയില്‍ ബംഗ്ലാദേശിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പ്രതികയ്ക്ക് പരിക്കേറ്റത്.
 
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പ്രതികയുടെ അസ്സാന്നിധ്യം സെമിയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. പ്രതികയ്ക്ക് പകരം ഷഫാലി വര്‍മയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പാണ് ഷെഫാലി അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ഷെഫാലിക്ക് കഴിയും. ഒക്ടോബര്‍ 30ന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ സ്മൃതി മന്ദാനയ്‌ക്കൊപ്പം ഷെഫാലിയാകും ഇന്ത്യന്‍ ഓപ്പണര്‍.
 
ഈ ലോകകപ്പില്‍ 6 മത്സരങ്ങളില്‍ നിന്ന് 51.33 ശരാശരിയില്‍ 308 റണ്‍സാണ് പ്രതിക നേടിയത്. ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടി ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശനത്തില്‍ പ്രതിക നിര്‍ണായക പങ്കുവഹിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍