300 അടിക്കാമായിരുന്നു, നിർണാകമായ സമയത്ത് ഒരു ഫുൾടോസിൽ വിക്കറ്റ് നഷ്ടപ്പെടുത്തി, നിരാശ മറച്ചുവെയ്ക്കാതെ സ്മിത്ത്

അഭിറാം മനോഹർ

ബുധന്‍, 5 മാര്‍ച്ച് 2025 (12:27 IST)
ഇന്ത്യക്കെതിരായ സെമിഫൈനല്‍ മത്സരത്തിലെ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശ പരസ്യമാക്കി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. കളിയില്‍ ഓസ്‌ട്രേലിയയ്ക്ക് 300 റണ്‍സ് അടിക്കാമായിരുന്നുവെന്നും എന്നാല്‍ തന്റെ വിക്കറ്റ് നിര്‍ണായകമായ ഘട്ടത്തില്‍ നഷ്ടമായത് തിരിച്ചെടിയായെന്നും സ്മിത്ത് വ്യക്തമാക്കി.
 
വ്യക്തിഗത സ്‌കോര്‍ 73ല്‍ നില്‍ക്കെ മത്സരത്തിലെ 37മത് ഓവറില്‍ മുഹമ്മദ് ഷമിയുടെ ഒരു ഫുള്‍ടോസിലാണ് സ്മിത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അലക്‌സ് ക്യാരിക്കൊപ്പം മികച്ച കൂട്ടുക്കെട്ട് പടുത്തുയര്‍ത്തുന്നതിനിടെ വിക്കറ്റ് നഷ്ടമായതോടെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എന്റെ പദ്ധതി സീമര്‍മാര്‍ക്ക് സമ്മര്‍ദ്ദത്തിലാക്കുക, സ്പിന്നര്‍മാരെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തുകൊണ്ട് സ്‌കോര്‍ ഉയര്‍ത്തുക എന്നതായിരുന്നു. എന്നാല്‍ നിര്‍ണായകമായ ഘട്ടത്തില്‍ ഞാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. ടീമിന് 300 റണ്‍സെത്താന്‍ അവസരമുണ്ടായിരുന്നു. അലക്‌സ് ക്യാരി മികച്ച രീതിയിലാണ് ഒരറ്റത്ത് ബാറ്റ് ചെയ്തത്. ഞാന്‍ ഔട്ടായത് നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ പലപ്പോഴും അങ്ങനെയാണ് ഈ മത്സരം സ്റ്റീവ് സ്മിത്ത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍