'ശെടാ ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം'; പന്ത് സ്റ്റംപില്‍ തട്ടി, പക്ഷേ ഔട്ടായില്ല (വീഡിയോ)

രേണുക വേണു

ചൊവ്വ, 4 മാര്‍ച്ച് 2025 (16:45 IST)
Steve Smith

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഭാഗ്യം തുണച്ചു. പന്ത് സ്റ്റംപില്‍ തട്ടിയെങ്കിലും ബെയ്ല്‍ വീഴാത്തതിനാല്‍ താരം പുറത്തായില്ല. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 14-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. 
 
അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ എഡ്ജ് എടുക്കുകയായിരുന്നു. ബാറ്റില്‍ തട്ടിയ പന്ത് നേരെ സ്റ്റംപില്‍ തട്ടി. എന്നാല്‍ ബെയ്ല്‍ വീഴാത്തതുകൊണ്ട് ഔട്ടായില്ല. 

Luck luck luck #ChampionsTrophy2025 #ChampionsTrophy #SteveSmith #INDvsAUS pic.twitter.com/1xdIz6j7pG

— Nelvin Gok (@NPonmany) March 4, 2025
അതേസമയം ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലൊന്നും ഫോം ആകാത്ത സ്റ്റീവ് സ്മിത്ത് സെമിയില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് നടത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍