'തിരക്ക് കുറയ്ക്കണേ'; ഹെഡിന്റെ ക്യാച്ചെടുത്തതിനു പിന്നാലെ ഗില്ലിനു അംപയറിന്റെ ഉപദേശം (വീഡിയോ)

രേണുക വേണു

ചൊവ്വ, 4 മാര്‍ച്ച് 2025 (16:37 IST)
Shubman Gill

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ഇന്ത്യ കളി തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവന്നത്. വരുണ്‍ ചക്രവര്‍ത്തിയുടെ ബോളില്‍ ശുഭ്മാന്‍ ഗില്ലിനു ക്യാച്ച് നല്‍കിയാണ് ഹെഡ് പുറത്തായത്. ഈ ക്യാച്ച് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായി. 
 
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. ലോങ് ഓഫില്‍ ബൗണ്ടറിക്കായി ലക്ഷ്യമിട്ട ഹെഡിനെ മികച്ച ക്യാച്ചിലൂടെ ഗില്‍ പുറത്താക്കുകയായിരുന്നു. ക്യാച്ചെടുത്ത ഉടനെ ഗില്‍ പന്ത് ലീവ് ചെയ്തു. ഇത് പിന്നീട് അംപയര്‍ ചോദ്യം ചെയ്യുകയായിരുന്നു. 

Travis Head gone #ChampionsTrophy #INDvsAUS #TravisHead pic.twitter.com/C0reS6VviC

— Nelvin Gok (@NPonmany) March 4, 2025
ക്യാച്ചെടുത്ത ശേഷം ഗില്‍ പന്ത് ലീവ് ചെയ്യുമ്പോള്‍ പൂര്‍ണമായി നിയന്ത്രണത്തില്‍ ആയിരുന്നില്ലെന്നാണ് അംപയറുടെ നിരീക്ഷണം. ശരീരം പൂര്‍ണ നിയന്ത്രണത്തില്‍ ആകുന്ന വരെ പന്ത് കൈയില്‍ ഉണ്ടായിരിക്കണമെന്ന് അംപയര്‍ ഗില്ലിനോടു പറഞ്ഞു. അംപയറുടെ നിര്‍ദേശത്തോടു ഗില്‍ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍