റയൽ മാഡ്രിഡ് നായകൻ ഡാനി കാർവഹാലിന് വീണ്ടും പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന

അഭിറാം മനോഹർ

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (17:36 IST)
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് കനത്ത തിരിച്ചടിയായി നായകന്‍ ഡാനി കാര്‍വഹാലിന് പരിക്ക്. വലത് കാല്‍മുട്ടില്‍ ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ക്ലബ് തിങ്കളാഴ്ച അറിയിച്ചു. മാസങ്ങളായി വെറ്ററന്‍ ഡിഫന്‍ഡറെ അലട്ടിയിരുന്ന കാല്‍മുട്ടിലെ ലൂസ് ബോഡി മെഡിക്കല്‍ പരിശോധനയില്‍ കണ്ടതിനെ തുടര്‍ന്നാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നത്.
 
 ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നതോടെ 10 ആഴ്ച വരെ താരത്തിന് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരും. ഇതോടെ 2025ലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ താരത്തിന് സാധിച്ചേക്കില്ല. കഴിഞ്ഞ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ വിജയത്തിലെത്തിച്ച് സ്പാനിഷ് ലീഗ് പോയന്റ് പട്ടികയുടെ തലപ്പത്ത് സ്ഥാനമുറപ്പിക്കാന്‍ കാല്‍വഹാലിന് ആയിരുന്നു. സീസണിലെ പ്രധാനമത്സരങ്ങള്‍ വരാനിരിക്കെ താരത്തിന്റെ അഭാവം ടീമിനെ ബാധിക്കുമെന്ന് ഉറപ്പാണ്. നേരത്തെ 2024ന്റെ അവസാനത്തില്‍ മള്‍ട്ടിപ്പിള്‍ ലിഗമെന്റ്, ടെന്‍ഡണ്‍ എന്നിവയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കാര്‍വഹാല്‍ മാസങ്ങളോളം വിശ്രമത്തിലായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍