എന്തിനായിരുന്നു ആ ഷുഗർ ഡാഡി ടീ ഷർട്ട്, മറുപടി നൽകി യൂസ്വേന്ദ്ര ചാഹൽ

അഭിറാം മനോഹർ

വെള്ളി, 1 ഓഗസ്റ്റ് 2025 (15:05 IST)
Yuzvendra Chahal
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യൂസ്വേന്ദ്ര ചാഹലിന്റെയും ധനശ്രീ വര്‍മയുടെയും വിവാഹമോചനം ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന്റെ സൂചനകളൊന്നും തന്നെ ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഈ വാര്‍ത്ത പലരെയും സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന ഒന്നയിരുന്നു. വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇരുവരും വ്യക്തമാക്കിയില്ലായിരുന്നുവെങ്കിലും ചാഹലിന് മറ്റ് ബന്ധങ്ങളുണ്ടെന്ന സൂചനയാണ് വിവാഹശേഷം ധനശ്രീ നല്‍കിയത്. അതേസമയം വിവാഹമോചനസമയത്ത് വലിയ ജീവനാംശം ധനശ്രീ ആവശ്യപ്പെട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
 
 വിവാഹമോചനദിവസം കോടതിയില്‍ ബി യുവര്‍ ഔണ്‍ ഷുഗര്‍ ഡാഡി എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ചാഹല്‍ എത്തിയത്. എന്തിനാണ് ആ ടീ ഷര്‍ട്ട് ധരിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. രാജ് ഷാമാനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാഹലിന്റെ പ്രതികരണം.  വിവാഹമോചനത്തില്‍ നാടകം കളിക്കാന്‍ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് അങ്ങെനെ ചെയ്‌തെതെന്നും ചാഹല്‍ പറയുന്നു. വിവാഹമോചന സമയത്ത് ജീവനാശമായി ധനശ്രീ 60 കോടി ആവശ്യപ്പെട്ടിരുന്നതായി ആദ്യം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ധനശ്രീയുടെ കുടുംബം തള്ളികളഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍