രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോസ്റ്റ് മുക്കി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 മാര്‍ച്ച് 2025 (13:35 IST)
രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്. രോഹിത് ശര്‍മ തടിയനും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനുമാണെന്നാണ് ഷമാ മുഹമ്മദ് കഴിഞ്ഞദിവസം എക്‌സില്‍ കുറിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 15 റണ്‍സ് എടുത്ത് പുറത്തായതിന് പിന്നാലെയാണ് ഷമയുടെ വിമര്‍ശനം വന്നത്.
 
ഒരു സ്‌പോര്‍ട്‌സ് താരം എന്ന നിലയ്ക്ക് രോഹിത് ശര്‍മ തടിയന്‍ ആണെന്നായിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേര്‍ ക്ഷമിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. രോഹിത് ശര്‍മയെ ബോഡി ഷേമിംഗ് ചെയ്തുവെന്നാരോപിച്ച് ബിജെപിക്കാരും ഷമയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തി. പിന്നാലെ ക്ഷമ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
 
ബോഡി ഷേമിങ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കളിക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് താന്‍ കുറിച്ചതെന്നും ഷമ പറഞ്ഞു. രോഹിത് അല്പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി, അത് തുറന്നു പറഞ്ഞതിനാണ് ഒരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുന്നത്. താരതമ്യം ചെയ്തത് ജനാധിപത്യരാജ്യത്താണെന്നും ഷമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍