Rohit Sharma: കോലിക്ക് പിന്നാലെ; ഏകദിനത്തില്‍ 11,000 റണ്‍സുമായി രോഹിത്

രേണുക വേണു

വ്യാഴം, 20 ഫെബ്രുവരി 2025 (19:46 IST)
Rohit Sharma

Rohit Sharma: ഏകദിന കരിയറില്‍ 11,000 റണ്‍സ് തികച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. 
 
അതിവേഗം 11,000 റണ്‍സ് ക്ലബില്‍ എത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം രോഹിത് തന്റെ പേരിലാക്കി. 261 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 11,000 റണ്‍സ് നേടിയിരിക്കുന്നത്. 222 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. 276 ഇന്നിങ്‌സുകളില്‍ നിന്ന് 11,000 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 
 
ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് രോഹിത് ശര്‍മ. 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നത്. 13,963 റണ്‍സുമായി വിരാട് കോലി രണ്ടാം സ്ഥാനത്ത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍