ജോക്കോവിച്ച് വീണു, യു എസ് ഓപ്പണിലും സിന്നർ- അൽക്കാരസ് ഫൈനൽ

അഭിറാം മനോഹർ

ശനി, 6 സെപ്‌റ്റംബര്‍ 2025 (14:59 IST)
Sinner vs Alcarez
യുഎസ് ഓപ്പണില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് കാര്‍ലോസ് അല്‍ക്കാരസ് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിനെ അല്‍ക്കാരസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4,7-6,6-2. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടമാകാതെയാണ് അല്‍ക്കാരസിന്റെ ഫൈനല്‍ പ്രവേശനം.
 
അഞ്ചാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ജോക്കോവിച്ച് 2023ലാണ് അവസാനമായി യുഎസ് ഓപ്പണ്‍ ജേതാവായത്. സെമിയില്‍ ഫെലിസ് ഓഗര്‍ അലിയാസിമെയെ പരാജയപ്പെടുത്തി ഇറ്റാലിയന്‍ താരമായ യാനിച്ച് സിന്നറാണ് ഫൈനലിലെത്തിയത്. സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡന്‍ കിരീടങ്ങള്‍ നേടിയത് സിന്നറാണ്. അതേസമയം ഫ്രഞ്ച് ഓപ്പണില്‍ അല്‍ക്കാരാസിനോട് പരാജയപ്പെടുകയും ചെയ്തു. അതേസമയം വനിതാ ഫൈനലില്‍ അമാന്‍ഡ അനിസിമോവ ആര്യാന സെബലങ്കയെ നേരിടും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍