Rishabh Pant: പരുക്ക് ഭേദമായി പന്ത് തിരിച്ചെത്തുന്നു; 'ഇന്ത്യ എ'യെ നയിക്കും

രേണുക വേണു

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (09:44 IST)
Rishabh Pant: പരുക്കിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് തിരിച്ചെത്തുന്നു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്‍പത് വരെ നടക്കുന്ന 'ദക്ഷിണാഫ്രിക്ക എ'യ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളില്‍ പന്ത് ഇന്ത്യ എ ടീമിനെ നയിക്കും. 
 
ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് ആദ്യ ടെസ്റ്റ്. നവംബര്‍ ആറ് മുതല്‍ ഒന്‍പത് വരെ രണ്ടാം ടെസ്റ്റ്. രണ്ട് മത്സരങ്ങളും ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കും. സായ് സുദര്‍ശന്‍ ആണ് ഉപനായകന്‍. സര്‍ഫ്രാസ് ഖാനു രണ്ട് ടെസ്റ്റിലും സ്ഥാനമില്ല. 
 
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെയാണ് പന്തിനു പരുക്കേറ്റത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താതിരുന്നത് പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്തതിനാലാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരം ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. ഫിറ്റ്നെസ് ടെസ്റ്റില്‍ പന്ത് പാസായി. രഞ്ജിയില്‍ ഡല്‍ഹിക്കു വേണ്ടിയും പന്ത് കളിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍