Rishabh Pant: പന്ത് വീണ്ടും ബാറ്റിങ്ങിനെത്തുമോ? സാധ്യതകള്‍ ഇങ്ങനെ

രേണുക വേണു

വ്യാഴം, 24 ജൂലൈ 2025 (10:22 IST)
Rishabh Pant

Rishabh Pant Injury: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം പരുക്കേറ്റ് ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്ന റിഷഭ് പന്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം. പരുക്ക് ഗുരുതരമായതിനാല്‍ ഇനി താരത്തിനു മാഞ്ചസ്റ്ററില്‍ കളിക്കാന്‍ കഴിയുന്ന കാര്യത്തില്‍ ഉറപ്പില്ല. താരത്തിന്റെ വലതുകാലിലെ പരുക്ക് പൂര്‍ണമായി ഭേദപ്പെടാന്‍ ഇനി ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. 
 
റിട്ടയേര്‍ഡ് ഹര്‍ട്ടായതിനാല്‍ പന്തിനു വീണ്ടും ബാറ്റ് ചെയ്യാന്‍ അവസരമുണ്ട്. മത്സരത്തിനിടയിലെ പരുക്ക് മൂലം ഒരു താരം റിട്ടയേര്‍ഡ് ഹര്‍ട്ട് ആകുകയാണെങ്കില്‍ പിന്നീട് ഒരു വിക്കറ്റ് നഷ്ടമായ ശേഷം എപ്പോള്‍ വേണമെങ്കിലും ആ താരത്തിനു ബാറ്റ് ചെയ്യാമെന്നാണ് ഐസിസി നിയമത്തിലെ സെക്ഷന്‍ 25.4 അനുശാസിക്കുന്നത്. 
 
റിട്ടയേര്‍ഡ് ഹര്‍ട്ട് ആയതിനാല്‍ പന്തിനു ഇനി ബാറ്റ് ചെയ്യാന്‍ അവസരമുണ്ട്. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ താരത്തിനു പൂര്‍ണമായി വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ കീപ്പിങ്ങിനും പന്ത് ഇറങ്ങിയേക്കില്ല. പകരം ധ്രുവ് ജുറല്‍ കീപ്പറാകും. 
 
48 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 37 റണ്‍സുമായി നില്‍ക്കുമ്പോഴാണ് പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മിനി ആംബുലന്‍സ് എത്തിയാണ് താരത്തെ കൂട്ടിക്കൊണ്ടുപോയത്. ഉടനെ തന്നെ സ്‌കാനിങ്ങിനും വിധേയനാക്കി. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍