Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

രേണുക വേണു

തിങ്കള്‍, 17 ഫെബ്രുവരി 2025 (16:29 IST)
Rishabh Pant: ചാംപ്യന്‍സ് ട്രോഫി പരിശീലനത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനു പരുക്ക്. ദുബായില്‍ പരിശീലന സെഷന്‍ നടക്കുന്നതിനിടെ പന്തിന്റെ കാല്‍മുട്ടില്‍ ബോള്‍ കൊള്ളുകയായിരുന്നു. കടുത്ത വേദനയെ തുടര്‍ന്ന് താരത്തെ ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷണത്തിലാക്കി. 
 
നെറ്റ്‌സില്‍ പരിശീലനം നടക്കുന്നതിനിടെ ഹാര്‍ദിക് പാണ്ഡ്യ അടിച്ച ഷോട്ട് റിഷഭ് പന്തിന്റെ കാലില്‍ തട്ടുകയായിരുന്നു. കാല്‍മുട്ടില്‍ പന്ത് കൊണ്ട ഉടനെ റിഷഭ് പന്ത് ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്നു. 
 
അതേസമയം പന്തിന്റെ പരുക്ക് ഗുരുതരമല്ല. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിനു ശേഷം പന്ത് വീണ്ടും പരിശീലനം തുടര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍