കിട്ടിയത് എട്ടിന്റെ പണി, ഫഖര്‍ സമാന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാകും, പകരക്കാരനായി ഇമാം ഉള്‍ ഹഖ്

അഭിറാം മനോഹർ

വ്യാഴം, 20 ഫെബ്രുവരി 2025 (17:01 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ഫഖര്‍ സമാന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാകും. ഫഖറിന് പകരക്കാരനായി ഇമാം ഉള്‍ ഹഖിനെ ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെ ബൗണ്ടറി തടയാന്‍ ശ്രമിക്കവെയാണ് ഫഖര്‍ സമാന് പരിക്കേറ്റത്. പാകിസ്ഥാനായി ബാറ്റിംഗിനിറങ്ങിയെങ്കിലും പലപ്പോഴും ഫിസിയോ സേവനം ഫഖറിന് തേടേണ്ടതായി വന്നു. 24 റണ്‍സാണ് താരം നേടിയത്.
 
ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 321 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് 260 റണ്‍സില്‍ അവസാനിച്ചിരുന്നു. പാകിസ്ഥാന്‍ ഓപ്പണിംഗില്‍ മികച്ച തുടക്കങ്ങള്‍ നല്‍കുന്ന ഫഖര്‍ സമാന്റെ അഭാവം ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ സാധ്യതകളെ ബാധിക്കുമെന്ന് ഉറപ്പാണ്. പാക് നിരയില്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ഫഖര്‍ സമാന്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍