ബാബര്‍ അസം (90 പന്തില്‍ 64), ഖുഷ്ദില്‍ ഷാ (49 പന്തില്‍ 69) എന്നിവരുടെ അര്‍ധ സെഞ്ചുറികളും സല്‍മാന്‍ അഗയുടെ (28 പന്തില്‍ 42) പ്രകടനത്തിനും പാക്കിസ്ഥാനെ രക്ഷിക്കാനായില്ല. നായകന്‍ മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ മൂന്ന്), ഓപ്പണര്‍ സൗദ് ഷക്കീല്‍ (19 പന്തില്‍ ആറ്) എന്നിവരും നിരാശപ്പെടുത്തി. ഫഖര്‍ സമാന്‍ 41 പന്തില്‍ 24 റണ്‍സെടുത്തു.
കിവീസിനായി വില്യം റൂര്‍ക്ക് ഒന്‍പത് ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകന്‍ മിച്ചല്‍ സാന്റ്‌നറിനും മൂന്ന് വിക്കറ്റ്. മാറ്റ് ഹെന്‍ റി രണ്ടും മിച്ചല്‍ ബ്രേസ്വെല്‍, നഥാന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
ഓപ്പണര്‍ വില്‍ യങ്ങും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാതവും കിവീസിനായി സെഞ്ചുറി നേടി. യങ് (113 പന്തില്‍ 107), ലാതം (104 പന്തില്‍ പുറത്താകാതെ 118) എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്സ് (39 പന്തില്‍ 61) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. പാക്കിസ്ഥാന്റെ പേരുകേട്ട ബൗളിങ് നിരയെ കിവീസ് പഞ്ഞിക്കിട്ടു. ഹാരിസ് റൗഫ് 10 ഓവറില്‍ 83 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഷഹീന്‍ അഫ്രീദി 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി, ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല. നസീം ഷാ പത്ത് ഓവറില്‍ 63 വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. അബ്രാര്‍ അഹമ്മദിനു ഒരു വിക്കറ്റ്.