ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് വേണ്ടി ബാബര്‍ അസം തന്നെ ഓപ്പണറായി തന്നെ ഇറങ്ങുമെന്ന് മുഹമ്മദ് റിസ്വാന്‍. സൗദ് ഷക്കീല്‍ പാക് ഓപ്പണറായി കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് റിസ്വാന്‍ ഈ വിഷയത്തില്‍ സ്ഥിരീകരണം നല്‍കിയത്. ഏകദിന ഓപ്പണറാാകാനുള്ള സാങ്കേതിക തികവുള്ള കളിക്കാരനാണ് ബാബറെന്നും മുഹമ്മദ് റിസ്വാന്‍ പറഞ്ഞു. ഇന്ന് കറാച്ചിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.
ഞങ്ങള്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ലാ എന്നതല്ല. പക്ഷേ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ഓപ്പണിംഗ് കളിക്കാന്‍ ശരിയായ താരം ബാബറാണ്. ടീമിലെ ഏറ്റവും സാങ്കേതികമായി ശക്തനായ ബാറ്റര്‍ കൂടിയാണ് ബാബര്‍. അദ്ദേഹം തന്നെയാകും പാക് ടീമിന്റെ ഓപ്പണര്‍. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി നടത്തിയ പത്രസമ്മേളനത്തില്‍ മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.