ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന ടീമില്‍ സല്‍മാന്‍ അലി ആഗയാണ് വൈസ് ക്യാപ്റ്റന്‍. ഫഖര്‍ സമന്‍ പരിക്ക് മാറി തിരിച്ചെത്തിയപ്പോള്‍ പാകിസ്ഥാന്റെ യുവബാറ്റിംഗ് സെന്‍സേഷനായ സൈം അയൂബിന് പരിക്ക് കാരണം ടൂര്‍ണമെന്റ് നഷ്ടമായി.
ഫഹീന്‍ അഷ്‌റഫ്, ഖുഷ്ദില്‍ ഷാ, സൗദ് ഷക്കീല്‍ എന്നിവര്‍ ടീമിലുണ്ട്. സൈം അയൂബിന്റെ അസാന്നിധ്യത്തില്‍ ബാബര്‍ അസമാകും ഓപ്പണറായി എത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് സൗദ് ഷക്കീലിനെയും ഓപ്പണിംഗ് റോളില്‍ പരിഗണിക്കുന്നുണ്ട്. ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍ എന്നിവരാണ് പേസര്‍മാര്‍. അബ്രാര്‍ അഹ്മദാണ് സ്പിന്‍ വിഭാഗത്തെ നയിക്കുക.
2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, ഫഖര്‍ സമന്‍, കമ്‌റാന്‍ ഗുലാം, സൗദ് ഷക്കീല്‍,തയ്യീബ് താഹിര്‍, ഫഹീം അഷ്‌റഫ്, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍, ഉസ്മാന്‍ ഖാന്‍, അബ്രാര്‍ അഹമ്മദ്,ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍