നമ്മള്‍ എതിരാളികളെ ബഹുമാനിക്കണം, എന്നാല്‍ പ്രൊഫഷണല്‍ ലൈന്‍ കടക്കുകയുമരുത്. ഇന്ത്യന്‍ താരങ്ങള്‍ ക്രീസിലെത്തുമ്പോള്‍ അവരുടെ ബാറ്റ് നോക്കുന്നതും പുറത്ത് തട്ടുന്നതും അവരുമായി സൗഹൃദം പങ്കിടുകയും ചെയ്യേണ്ട ആവശ്യമില്ല. ഉഷ്ണാ ഷായുമായുള്ള പോഡ്കാസ്റ്റിനിടെ മോയിന്‍ ഖാന്‍ പറഞ്ഞു. ഞങ്ങളുടെ സീനിയേഴ്‌സ് പറഞ്ഞിരുന്നത് ഫീല്‍ഡില്‍ സൗഹൃദം പങ്കിടേണ്ട കാര്യമില്ല എന്നതാണ്. അതൊരു ബലഹീനതയായി അവരെടുക്കും. മോയിന്‍ ഖാന്‍ പറഞ്ഞു.