സ്റ്റേഡിയം പണി ഇതുവരെയും പൂർത്തിയായില്ല, ചാമ്പ്യൻസ് ട്രോഫിക്ക് ഉദ്ഘാടനമില്ല, ഫോട്ടോഷൂട്ടും ഒഴിവാക്കി

അഭിറാം മനോഹർ

വെള്ളി, 31 ജനുവരി 2025 (16:07 IST)
പാകിസ്ഥാന്‍ ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്‍പ് ഉദ്ഘാടനചടങ്ങുകളും ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടും ഉണ്ടാകില്ല. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ പാകിസ്ഥാനിലെത്തുന്നത് വൈകുന്നതിലാണ് തീരുമാനമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കും ഫോട്ടോഷൂട്ടിനും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പങ്കെടുക്കുമോ എന്ന ചര്‍ച്ചകളുടെ പ്രസക്തി നഷ്ടമായി.
 
 അതേസമയം ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കാനിരിക്കുന്ന ഗദ്ദാഫി സ്റ്റേഡിയത്തില്‍ അവസാനഘട്ട മിനുക്ക് പണികള്‍ മാത്രമാണ് കഴിയാനുള്ളതെന്ന് പിസിബി പ്രതിനിധി ഒരു രാജ്യാന്തര മാധ്യമത്തോട് പ്രതികരിച്ചു. ഫെബ്രുവരി 19ന് പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം നടക്കേണ്ടത് കറാച്ചി സ്റ്റേഡിയത്തിലാണ്. ഇവിടെയും നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍