അതേസമയം, കഴിഞ്ഞ ഒക്ടോബറിലായിരുന്നു നടിയുടെ വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്. 2013ൽ നിവിൻ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യൻ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ മേപ്പടിയാനിലെ അഞ്ജുവിന്റെ നായിക വേഷം കയ്യടി നേടിയിരുന്നു.