നാഷ്വില്ലിസിനെതിരായ മത്സരത്തില്‍ 2-1നായിരുന്നു ഇന്റര്‍മയാമിയുടെ വിജയം. മത്സരത്തില്‍ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളും ഒപ്പം വിജയഗോളുമാണ് മെസ്സി നേടിയത്. ഇതിന് മുന്‍പ് ന്യൂ ഇംഗ്ലണ്ട്, മോണ്ട്രിയല്‍(2 തവണ), കൊളംബസ് ക്രൂ എന്നിവര്‍ക്കെതിരെയും മെസ്സി ഇരട്ടഗോളുകള്‍ നേടിയിരുന്നു. 2012-13 ലാ ലിഗ സീസണില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായ 6 മത്സരങ്ങളില്‍ മെസ്സി 2 ഗോളുകള്‍ വീതം നേടിയിരുന്നു. ഈ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താന്‍ വെറും ഒരു മത്സരം അകലെയാണ് മെസ്സി. 2012-13 സീസണില്‍ റയല്‍ മയോര്‍ക്ക, റയല്‍ സരഗോസ, ലെവന്റെ, അത്‌ലറ്റിക് ബില്‍ബാവോ,റയല്‍ ബെറ്റിസ്, അത്‌ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് മെസ്സി ഇരട്ടഗോളുകള്‍ നേടിയത്.