ലഞ്ചിന് മുന്‍പെ സെഞ്ചുറി നേടണം, ആഗ്രഹം റിഷഭിനോട് പറഞ്ഞിരുന്നു, പന്തിന്റെ റണ്ണൗട്ടില്‍ പ്രതികരണവുമായി കെ എല്‍ രാഹുല്‍
മത്സരത്തില്‍ സെഞ്ചുറി നേടാന്‍ ഒട്ടേറെ സമയമുണ്ടെന്നിരിക്കെ ലഞ്ചിന്‍ ്മുന്‍പെ സെഞ്ചുറി നേടാനായി അനാവശ്യ റണ്ണിനായി ഓടി പന്ത് തന്റെ വിക്കറ്റ് കളഞ്ഞെന്ന് അപ്പോള്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണിങ് താരമായ കെ എല്‍ രാഹുല്‍. മത്സരത്തില്‍ ലഞ്ചിന് രണ്ടോവര്‍ മുന്‍പായി ലഞ്ചിന് മുന്‍പെ സെഞ്ചുറി തികയ്ക്കുന്ന കാര്യത്തെ പറ്റി റിഷഭ് പന്തിനോട് സംസാരിച്ചിരുന്നതായാണ് കെ എല്‍ രാഹുല്‍ വെളിപ്പെടുത്തിയത്. ലഞ്ചിന് മുന്‍പുള്ള അവസാന ഓവര്‍ ഷോയ്ബ് ബഷീര്‍ എറിഞ്ഞിരുന്നതിനാല്‍ എനിക്ക് സെഞ്ചുറി നേടാന്‍ മികച്ച അവസരമായിരുന്നു.
ലഞ്ചിന് മുന്‍പായി എന്റെ സെഞ്ചുറി പൂര്‍ത്തീയാക്കാന്‍ തിരികെ എന്നെ സ്‌ട്രൈക്കില്‍ എത്തിക്കാനാണ് റിഷഭ് പന്ത് റിസ്‌കി സിംഗിളിനായി ഓടിയത്. നിര്‍ഭാഗ്യവശാല്‍ അത് റണ്ണൗട്ടായി മാറി. അങ്ങനെ ഒരിക്കലും സംഭവിക്കരുതായിരുന്നു. അത് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. അക്കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും നിരാശരാണ്. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ എല്‍ രാഹുല്‍ പറഞ്ഞു.