പാക്കിസ്ഥാനുള്ള വിദേശ സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെ തുടര്‍ന്ന് പുനരാലോചനയുടെ ഭാഗമായാണ് നടപടി. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പാകിസ്ഥാനില്‍ ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട 5 പദ്ധതികള്‍ നിലച്ചു എന്നാണ് വിവരം.
പാക്കിസ്ഥാന്റെ ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷാ, വെള്ളപ്പൊക്കം, കാലാവസ്ഥാ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ അമേരിക്കയുടെ തീരുമാനം ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം നടപടി പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.