ഗാസയിലെ അഭയാര്‍ത്ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗാസ വൃത്തിയാകണമെങ്കില്‍ ജനങ്ങളെ മാറ്റണമെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ അഭയാര്‍ത്ഥികളെ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഏറ്റെടുക്കണം. ഈ രണ്ടു രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.