Donald Trump: 'യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍..!'; റഷ്യയ്ക്കു ട്രംപിന്റെ താക്കീത്

രേണുക വേണു

വ്യാഴം, 23 ജനുവരി 2025 (07:54 IST)
Donald Trump: റഷ്യയ്ക്കു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പറഞ്ഞത്. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ മൂന്നാം ദിവസമാണ് ട്രംപിന്റെ മുന്നറിയിപ്പ്. 
 
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അധിക നികുതി, തീരുവ തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഉടന്‍ ഏര്‍പ്പെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 
 
'ഈ യുദ്ധം അവസാനിക്കട്ടെ. നമുക്കിത് എളുപ്പത്തില്‍ ചെയ്യാം, അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ വഴിയിലൂടെ ചെയ്യാം. എളുപ്പവഴിയാണ് എപ്പഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്.' ട്രംപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍