24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപനം, തുർക്കിയിൽ മോഡലിനെ അറസ്റ്റ് ചെയ്തു

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2025 (14:26 IST)
24 മണിക്കൂറിനുള്ളില്‍ 100 പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമെന്ന് പ്രഖ്യാപിച്ച ഓണ്‍ലി ഫാന്‍സ് മോഡല്‍ തുര്‍ക്കിയില്‍ അറസ്റ്റിലായി. അസ്‌റാനൂര്‍ എവി(23) എന്ന മോഡലിനെയാണ് ഇസ്താംബൂള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
 
രാജ്യത്തിന്റെ ധാര്‍മീക മൂല്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനമാണ് അസ്‌റാനൂറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പോലീസ് പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലൈംഗികബന്ധങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ലൈവായി സംപ്രേക്ഷണം ചെയ്യുമെന്നാണ് മോഡല്‍ അറിയിച്ചിരുന്നത്. 2023 മുതല്‍ തുര്‍ക്കിയില്‍ ഓണ്‍ലി ഫാന്‍സ് പ്ലാറ്റ്‌ഫോമിന് നിരോധനമുണ്ട്.എന്നാല്‍ നിയമലംഘനം നടത്തി ഒട്ടേറെ പേര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് സ്ഥിരമാണ്. ഞാന്‍ ആരെയും ഉപദ്രവിക്കുന്നില്ല, എനിക്ക് എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാന്‍ അവകാശമുണ്ട് എന്നാണ് അസ്‌റാനൂറിന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ മോഡലിന് 4,16,000 ഫോളോവേഴ്‌സുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍